തിരുവനന്തപുരം: സഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷവും. യു.ഡി.എഫ് നേതാക്കള്‍ നിയമസഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധം ആരംഭിച്ചു. ഇന്ന് ചേര്‍ന്ന യു.ഡി.എഫ് യോഗത്തില്‍ സ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ എം.എല്‍.എമാരും പ്രതിഷേധം പ്രകടിപ്പിച്ചതായി ഉമ്മന്‍ചാണ്ടി പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തെ ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മുഴുവന്‍ അംഗങ്ങളുടേയും യോഗം ചേരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിര്‍ദ്ദേശത്തില്‍ മറുപടി നല്‍കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ഭൂരിപക്ഷമുള്ള ഒരു ഗവണ്‍മെന്റ് നിയമ സഭ വിളിച്ചു ചേര്‍ക്കാന്‍ ആവശ്യപ്പെട്ടാല്‍ ഒരു നിലക്കും എതിര്‍ക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാരിനെതിരായ നിലപാട് ഉയര്‍ത്തിക്കാട്ടുന്നതിനൊപ്പം സര്‍ക്കാരിനെതിരായ ആയുധമാക്കാനുമുള്ള ശ്രമം കൂടിയാണ് പ്രതിപക്ഷം ഇതിനെ കാണുന്നത്.
Content Highlight: UDF members protesting in Assembly against Governor