യുപിക്ക് പിന്നാലെ ലൌ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശ് സർക്കാരും. ബില്ലിന് മന്ത്രസഭ അംഗീകാരം നൽകി. നിയമം അനുസരിച്ച് ബലമായി മതപരിവർത്തനം നടത്തിയാൽ അൻപതിനായിരം രൂപ വരെ പിഴയും രണ്ട് മുതൽ പത്ത് വർഷം വരെ തടവും ശിക്ഷ ലഭിക്കും. നിർബന്ധിത മത പരിവർത്തനം തടയുന്നതിനായി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിർമ്മാണം നടത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
നിർബന്ധിതവും സത്യസന്ധവുമല്ലാത്ത മത പരിവർത്തനങ്ങളെ തടയുന്നതിനായി ഉത്തർപ്രദേശ് സർക്കാർ നേരത്തെ നിയമം കൊണ്ടു വന്നിരുന്നു. നിയമലംഘനം നടത്തുന്നവർക്ക് 10 വർഷം വരെ തടവു ശിക്ഷ ലഭിക്കാം. വിവാഹത്തിനാവശ്യമായി മാത്രം മതം മാറുകയാണെങ്കിൽ വിവാഹത്തെ അസാധുവാക്കി പ്രഖ്യാപിക്കും. വിവാഹ ശേഷം മതം മാറുന്നതിനായി ആഗ്രഹിക്കുന്നവർ ജില്ലാ മജിസ്ട്രറ്റിന് അപേക്ഷ നൽകണമെന്നും ഓർഡിനൻസിൽ വ്യക്തമാക്കുന്നുണ്ട്.
Content Highlights; Madhya Pradesh clears love jihad law after up