കർഷക സമരവും കാർഷിക നിയമവും പരാമർശിക്കാതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നൽ നൽകി പ്രധാനമന്ത്രിയുടെ മൻ കി ബാത്ത്

Narendra Modi man ki Baat farmers protest thali bajao

കർഷക നിയമങ്ങൾക്കെതിരായ കർഷക സമരം ദില്ലിയിൽ പുരോഗമിക്കുന്നതിനിടെ മൻ കി ബാത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷക സമരത്തേയും കാർഷിക നിയമത്തെയും പരാമർശിക്കാതെ പുതുവത്സരവും കൊവിഡ് പ്രതിരോധത്തിലും ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

കാർഷിക നിയമവുമായി ബന്ധപെട്ട് കേന്ദ്ര സർക്കാരും കർഷകരും തമ്മിൽ ചർച്ചകൾ നടക്കാനിരിക്കെയാണ് മൻ കി ബാത്ത് നടക്കുന്നത്. അതേസമയം മുൻ നിശ്ചയിച്ച പ്രകാരം ദില്ലിയിലെ സമര മുഖത്ത് കർഷകർ പാത്രം കൊട്ടിയും കൈ കൊട്ടിയും കർഷകർ പ്രതിഷേധിച്ചു. സിഖ് ഗുരുക്കന്മാരെ അനുസ്മരിച്ച മോദി ഓരോ പ്രതിസന്ധിയും നമ്മളെ ഓരോ പാഠങ്ങൾ പഠിപ്പിക്കുന്നുവെന്നും മൻ കി ബാത്തിൽ പറഞ്ഞു.

കൊവിഡ് വ്യാപന സമയത്ത് പ്രഖ്യാപിച്ച ജനതാ കർഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നു. 2021 ൽ രോഗ സൌഖ്യത്തിനാണ് മുൻഗണന നൽകുന്നത്. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് നാം കൂടുതൽ പ്രാധാന്യം നൽകണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Content Highlights; Narendra Modi man ki Baat farmers protest thali bajao