നരേന്ദ്ര മോദിയും നടൻ രജനീകാന്തും തന്റെ രണ്ട് കണ്ണുകൾ പോലെയാണ് അർജുന മൂർത്തി

Arjuna Murthy, Rajinikanth, Narendra Modi

പ്രധാന മന്ത്രി നരേന്ദ്ര മോദിയും നടൻ രജനീകാന്തും തന്റെ രണ്ട് കണ്ണുകൾ പോലെയെന്ന് അർജുന മൂർത്തി. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തലേക്കുള്ള പിന്മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിൽ നിന്നും രാജി വെച്ച് പുതിയ പാർട്ടി രൂപീകരണത്തിനായി രജനീകാന്തിനൊപ്പം ചേരുകയായിരുന്നു അർജുന മൂർത്തി.

രജനി ആരേയും കബളിപ്പിച്ചിട്ടില്ലെന്നും ആരോഗ്യ പ്രശ്നമാണ് രാഷ്ട്രീയ പ്രവേശനത്തിൽ നിന്നും പിൻതിരയാൻ കാരണമെന്നും പറഞ്ഞ അർജുന മൂർത്തി ആരാധകരും ജനങ്ങളും ഇത് അംഗീകരിക്കണമെന്നും അഭ്യർത്ഥിച്ചു. ദേശീയതലത്തിൽ ഇന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങളെ വരവേൽക്കുന്നു. അദ്ദേഹത്തെ വലിയ ബഹുമാനത്തോടെയാണ് കാണുന്നത്.

തമിഴ്നാടിനു വേണ്ടി നല്ലതു ചെയ്യാൻ കഴിവും മനസ്സുമുള്ളയാൾ എന്ന നിലയിലാണ് രജനീകാന്തിനൊപ്പം ചേർന്നത്. ബിജെപിയിലേക്ക് തിരിച്ചു പോകുന്നില്ലെന്ന് വ്യക്തമാക്കിയ മൂർത്തി രാഷ്ട്രീയമില്ലാതെ തന്നെ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന രജനിക്കൊപ്പമുണ്ടാകുമെന്നും അദ്ധേഹം പറഞ്ഞു.

Content Highlights; Arjuna Murthy, Rajinikanth, Narendra Modi