യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബെെഡനെ വിജയിയായി യുഎസ് കോൺഗ്രസ് അംഗീകരിച്ചു. ഭൂരിപക്ഷത്തിന് ആവശ്യമായ ഇലക്ട്രൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡൻ്റ് ബെെഡൻ്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. റിപ്പബ്ലിക്കൻ വെെസ് പ്രസിഡൻ്റ് മെെക്ക് പെൻസ് ആണ് വിജയം ഔദ്യോഗികമായി അംഗീകരിച്ചത്. ഇതോടെ വിവാദമായ 2020 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ടവും പൂർത്തിയായി.
306 ഇലക്ടറൽ വോട്ടകളാണ് ഡെമോക്രാറ്റ് പാർട്ടി പ്രസിഡൻ്റ് സ്ഥാനാർഥിയായ ബെെഡന് ലഭിച്ചത്. 232 വോട്ടുകൾ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ഡോണാൾഡ് ട്രംപിന് ലഭിച്ചു. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി ആക്രമണം അഴിച്ചുവിട്ടതിന് ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബെെഡൻ്റെ വിജയം അംഗീകരിച്ചത്. ജോർജിയ, നെവാഡ, മിഷിഗൺ, അരിസോണ, പെൻസിൽവാനിയ തുടങ്ങിയ ഇടങ്ങളിലെ തെരഞ്ഞെടുപ്പിനെതിരെ ഉന്നയിച്ച പരാതികളെല്ലാം ഇതോടെ പരാജയപ്പെടുകയായിരുന്നു.
ഇലക്ട്രൽ കോളേജ് വിജയം യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചതിന് പിന്നാലെ വ്യവസ്ഥാപിതമായ രീതിയിൽ അധികാരം കെെമാറുമെന്ന് ട്രംപ് അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലത്തോട് തനിക്ക് തീർത്തും വിയോജിപ്പുണ്ടെങ്കിലും ജനുവരി 20ന് ക്രമമായ ഒരു അധികാര കെെമാറ്റം ഉണ്ടാകുമെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
content highlights: Biden Win Confirmed, Trump Concedes Defeat Hours After US Capitol Siege