കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ വൻ ട്രാക്ടർ റാലി സംഘടിപ്പിച്ച് കർഷകർ

farmers protest; farmers tractor rally in Delhi

കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ കർഷകർ ട്രാക്ടർ റാലി സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനത്തിൽ നടത്തുമെന്ന് പ്രഖ്യാപിച്ച് ട്രാക്ടർ പരേഡിന് മുന്നോടിയായാണ് റാലി നടത്തുന്നത്. റാലി ഇന്ന് വൈകുന്നേരം വരെ നീണ്ടു നിൽക്കുമെന്നാണ് വിവരം. വിവിധ അതിർത്തികളിൽ നിന്നും പുറപെട്ട നൂറോളം ട്രാക്ടറുകൾ എല്ലാം പൽവേലിൽ യോജിക്കുകയും അവിടെ നിന്ന് നൂറോളം ട്രാക്ടറുകളുടെ വൻ റാലിയുമാണ് കർഷകർ തീരുമാനിച്ചിരിക്കുന്നത്. നാളത്തെ ചർച്ചക്ക് മുന്നോടിയായി ശക്തമായ പ്രതിഷേധമാണ് കർഷകർ അറിയിക്കുന്നത്.

ത്രികി, ഗാസിപൂർ, സിംഗു അതിർത്തികളിൽ സമരം തുടരുന്ന കർഷകരാണ് ട്രാക്ടർ റാലി നടത്തുന്നത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡുമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. അന്ന് ഡൽഹിയിലും എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടർ മാർച്ചും നടത്തും. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ രാജ്യ വ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ്. ദേശ് ജാഗരൺ അഭിയാനും ഇന്നലെ ആരംഭിച്ചിരുന്നു. രാജസ്ഥാൻ- ഹരിയാന അതിർത്തിയായ ഷാജഹാൻപൂരിലുള്ള പ്രതിഷേധക്കാർ ഡൽഹിയിലേക്ക് നീങ്ങാൻ ശ്രമിക്കുന്നുണ്ട്. 18 ന് വനിതകൾ അണിനിരക്കുന്ന പ്രതിഷേധവും നടത്തും.

Content Highlights; farmers protest; farmers tractor rally in Delhi