വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെ കാണാനൊരുങ്ങി പെണ്‍കുട്ടികളുടെ അമ്മ

walayar girls mother neethyathra started

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യത്തില്‍ ഉറച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ കുടുംബം. കേസിലെ പ്രതികളെ വെറുടെ വിട്ട വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്ക് ശേഷമായിരുന്നു കുടുംബത്തിന്റെ പ്രതികരണം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണാനാണ് വാളയാറില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം.

കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച്ച സംഭവിച്ചതായി പ്രതികളെ വെറുതെ വിട്ട വിധി റദ്ദാക്കി ഹൈക്കോടതി നിരീക്ഷിച്ചു. സഹോദരിമാരുടെ കൊലപാതകത്തില്‍ ആദ്യഘട്ടം മുതല്‍ പൊലീസിന്റെ അന്വേഷണം അവജ്ഞയുണ്ടാക്കുന്നതാണെന്ന് കോടതി പറഞ്ഞു. കേസില്‍ വെറുതെ വിട്ട പ്രതികളായ വി മധു, എം മധു, ഷിജു എന്നിവരോട് ഈ മാസം 20 ന് കോടതിയില്‍ ഹാജരാകാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. നീതി കിട്ടും വരെ തെരുവില്‍ സമരം ചെയ്യുമെന്നും പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

Content Highlight: Walayar Sisters’ mother to meet CM for requesting CBI probe on case