ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനി വധത്തിൽ ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട്

Iraqi judge issues arrest warrant for Donald Trump

ഇറാൻ സൈനിക ജനറൽ ഖാസിം സുലൈമാനിയുടെ കൊലപാതകവുമായ ബന്ധപെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ അറസ്റ്ര് വാറണ്ട്. ഇറാഖിലെ ബാഗ്ദാദ് ഇൻവസ്റ്റിഗേറ്റീവ് കോടതിയാണ് വാറണ്ട് പുറപെടുവിച്ചത്.

ഖാസിം സുലാമാനിയുടെയും ഇറാഖി മിലിഷ്യ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹന്ദിസിന്റെയും കൊലപാതകവുമായി ബന്ധപെട്ട് രൂപവത്കരിച്ചതാണ് ഈ കോടതി. തെളിയിക്കപെട്ടാൽ മരണ ശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ വാറന്റ് പുറപെടുവിച്ചിരിക്കുന്നത്.

2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദ് വിമാന താവളത്തിന് പുറത്ത് വെച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹൻദിസും അടക്കം ഏഴ് പേർ കൊല്ലപെട്ടത്. ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സിന്റെ ഖുദ്സോ സേനാ വിഭാഗം തലവനായിരുന്നു സുലൈമാനി.

Content Highlights; Iraqi judge issues arrest warrant for Donald Trump