ജോസ് കെ മാണി എം പി സ്ഥാനം രാജി വെച്ചു

കേരളാ കോൺഗ്രസ് നേതാവ് ജോസ് കെ മാണി എംപി സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ഉപരാഷ്ട്രപതിക്ക് കൈമാറി. നിയമസഭയിൽ മത്സരിക്കുന്നതിന്റെ ബാഗമായാണ് രാജി. യുഡിഎഫ് വിട്ടപ്പോൾ തന്നെ രാജ്യസഭ എംപി സ്ഥാനം രാജിവെക്കുമെന്ന് സൂചിപ്പിക്കുമെന്ന് അറിയച്ചിരുന്നതായി കേരളാ കോൺഗ്രസ് നേതാക്കാൾ അറിയിച്ചു.

പിജെ കുര്യന്റെ ഒഴിവിലാണ് ജോസ് കെ മാണി എംപിയാകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പായി കെ എം മാണി യുഡിഎഫിൽ തിരിച്ചെത്തിയപ്പോഴാണ് ജെസ് കെ മാണിക്ക് രാജ്യസഭാംഗത്വം നൽകിയത്. ജോസ് കെ മാണി രാജിവെച്ച എംപി സ്ഥാനം കേരള കോൺഗ്രസിന് തന്നെ നൽകിയേക്കുമെന്നാണ് സൂചന.

Content Highlights; Jose k mani resigned as Rajya sabha mp