അമേരിക്കൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യാൻ നീക്കം. സ്പീക്കർ നാൻസി പെലോസി ഇംപിച്ച്മെൻ്റ് പ്രമേയത്തിന് അനുമതി നൽകി. ട്രംപ് അധികാരമൊഴിയാൻ പത്ത് ദിവസം ബാക്കിനിൽക്കെയാണ് നടപടി. ട്രംപ് രാജിവെച്ച് സ്ഥാനം ഒഴിഞ്ഞില്ലെങ്കിൽ ഇംപീച്ച് ചെയ്യുമെന്ന് സ്പീക്കർ അറിയിച്ചു. അമേരിക്കൻ കോൺഗ്രസിൽ ഡെമോക്രാറ്റിക് പാർട്ടിയാണ് പ്രമേയം അവതരിപ്പിക്കുക.
തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ അനുയായികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിനെതിരെ തിങ്കളാഴ്ച ജനപ്രതിനിധിസഭയിൽ ഇംപിച്ച്മെൻ്റ് പ്രമേയം കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് പാർട്ടി അറിയിച്ചത്. രണ്ടാം തവണയാണ് ട്രംപിനെതിരെ ഇംപിച്ച്മെൻ്റ് വരുന്നത്.
അധികാര ദുർവിനിയോഗം ആരോപിച്ച് 2019ൽ ജനപ്രതിനിധിസഭ പ്രമേയം പാസാക്കിയെങ്കിലും പിന്നീട് സെനറ്റ് അത് തള്ളുകയായിരുന്നു. ഇംപീച്ച്മെൻ്റിനെ അനുകൂലിക്കുന്നതായി നിയുക്ത പ്രസിഡൻ്റ് ബോ ബെെഡൻ പറഞ്ഞു. എന്നാൽ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും രാജ്യത്തെ വിഭജിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നുമാണ് വെെറ്റ് ഹൌസ് പ്രതികരിച്ചത്.
content highlights: US Speaker says House will move to impeach Donald Trump if he doesn’t resign