കൊവിഡ് വ്യാപനം: ബജറ്റ് പേപ്പറുകള്‍ക്ക് പകരം സോഫ്റ്റ് കോപ്പികള്‍ വിതരണം ചെയ്യാന്‍ കേന്ദ്രം

no nation wide lockdown says nirmala sitharaman

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ ബജറ്റ് പേപ്പറുകള്‍ അച്ചടിക്കേണ്ട തീരുമാനമെടുത്ത് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക സര്‍വേയും അച്ചടിക്കില്ല. പകരം ഇവയുടെ സോഫ്റ്റ് കോപ്പി പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വാതന്ത്ര്യത്തിന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് അച്ചടിക്കാത്ത കോപ്പികളുമായി ബജറ്റ് അവതരിപ്പിക്കുന്നത്.

ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ശീതകാല സമ്മേളനം നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ വര്‍ഷം കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താനായതോടെയാണ് ബജറ്റ് സമ്മേളനം നടത്താന്‍ കേന്ദ്രം ആലോചിച്ചത്. രണ്ട് സെഷനായി നടക്കുന്ന ബജറ്റ് സമ്മേളനം ജനുവരി 29 ന് ആരംഭിച്ച് ഏപ്രില്‍ 8 വരെയാണ് തുടരുക. ആദ്യ സെഷന്‍ ഫെബ്രുവരി 15വരെയും രണ്ടാമത്തേത് മാര്‍ച്ച് എട്ടുമുതലാകും നടക്കുക.

ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവര്‍ഷവും ബജറ്റ് പേപ്പറുകള്‍ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100 ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് സോഫ്റ്റ് കോപ്പികള്‍ നല്‍കാനുള്ള തീരുമാനം.

Content Highlight: Center for distribution of soft copies instead of budget papers amid Covid 19