പുതിയ സ്വകാര്യത നയത്തിലെ മാറ്റങ്ങൾ വിവാദമായിരിക്കെ വിശദീകരവുമായി ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സ്ആപ്പ്. സ്വകാര്യ മെസേജുകൾ വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോൺടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കി. അടുത്തിടെ കൊണ്ടുവന്ന പുതിയ സ്വകാരത നയം കുടുംബവും സുഹൃത്തുക്കളുമായുള്ള മെസേജുകളെ ബാധിക്കില്ലെന്നും വാട്സ്ആപ്പ് ബിസിനസ് മെസേജുകളെയാണ് ബാധിക്കുകയെന്നുമാണ് പുതിയ വിശദീകരണം.
മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്ഷൻ സംവിധാനത്തിലൂടെ സുരക്ഷിതമാണ്. വാട്സ്ആപ്പിനോ ഫേസ്ബുക്കിനോ ഉപയോക്തവിൻ്റെ ലൊക്കേഷൻ കാണാൻ കഴിയില്ല. ആരെയൊക്കെയാണ് മെസേജ് അയക്കുന്നത്, വിളിക്കുന്നത് എന്നതിൻ്റെ ലോഗുകൾ വാട്സ്ആപ്പ് സൂക്ഷിച്ചുവയ്ക്കാറില്ല. വാട്സ്സാപ്പ് ഗ്രൂപ്പുകൾ പ്രെെവറ്റ് രീതിയിൽ തന്നെ തുടരും. മെസേജുകൾ അപ്രത്യക്ഷമാകണമെങ്കിൽ അത് ഉപയോക്താവിന് തീരുമാനിക്കാം. ഉപയോക്താവിൻ്റെ ഡേറ്റ ഉപയോക്താവിന് തന്നെ ഡൌൺലോഡ് ചെയ്യാം. എന്നിങ്ങനെയാണ് വാട്സ്ആപ്പിൻ്റെ വിശദീകരണം. സ്വകാര്യ നയത്തിൽ കൊണ്ടുവന്ന മാറ്റം വിവാദമായതിനെ തുടർന്ന് ഇത് രണ്ടാം തവണയാണ് വാട്സ്ആപ്പ് വിശദീകരണവുമായി വരുന്നത്.
content highlights: WhatsApp Clarifies on Privacy Policy Update Amid Criticism, Says No Effect on Individual Chats