ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം തന്നെ; സെഷന്‍സ് കോടതി വിധി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് ഹൈക്കോടതി. കൊല്ലം സെഷന്‍സ് കോടതിയുടെ ശിക്ഷ വിധി ശരി വെച്ചായിരുന്നു ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

കൊലപാതകം, കൊലപാതക ശ്രമം, വ്യാജരോഖ ചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തതാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇത് ശരിവെച്ചാണ് ഹൈക്കോടതി പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്.

2012 ജൂണ്‍ 12നാണ് പാരിപ്പള്ളി സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മണിയന്‍ പിള്ളയെ ആട് ആന്റണി വാഹനപരിശോധനയ്ക്കിടെ കുത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മുങ്ങിയ ഇയാള്‍ കഴിഞ്ഞ ഒക്ടോബര്‍ 13ന് കേരള-തമിഴ്നാട് അതിര്‍ത്തിയിലെ ഗോപാലപുരത്തു വെച്ചാണ് പൊലീസിന്റെ പിടിയിലാകുന്നത്.

Content Highlight: High Court confirmed Aadu Antony death sentence