2019 ലോക്സഭ തെരഞ്ഞടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി വിഭാവനം ചെയ്ത ന്യായ് പദ്ധതി കേരളത്തിലെ നിയമസഭ പ്രകടന പത്രികയിൽ ഉൾപ്പെടുത്തി യുഡിഎഫ്. പാവപ്പെട്ട കുടുംബത്തിൻ്റെ അക്കൌണ്ടിൽ പ്രതിമാസം 6000 രൂപ ലഭ്യമാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ന്യായ് പദ്ധതി. ഇത് പ്രകാരം ഒരു കുടുംബത്തിന് പ്രതിവർഷം 72,000 രൂപ ലഭിക്കും
സംസ്ഥാനത്തുനിന്ന് ദാരിദ്രം തുടച്ചുനീക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷയെന്നും ന്യായ് പദ്ധതി പൂർണ തോതിൽ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി കേരളത്തിന് സ്വന്തമാകുമെന്നും ഫേസ്ബുക്കിൽ രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
ജനകീയ മാനിഫെസ്റ്റോയുമായിട്ടാണ് യുഡിഎഫ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകടന പത്രികയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും മെയിൽ വഴി സ്വീകരിക്കുവാനും യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്