അക്രമ പ്രവർത്തനങ്ങളിലോ കലാപത്തിലോ അല്ല നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്ന് ഡൊണാൾഡ് ട്രംപ്

we believe in the rule of law but not in violence or rioting trump

അക്രമ പ്രവർത്തനങ്ങളിലോ കലാപത്തിലോ വിശ്വസിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയിലാണ് വിശ്വസിക്കുന്നതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായി ടെക്സാസ് സന്ദർശനത്തിനെത്തിയ ട്രംപ് മാധ്യമ പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്. സൌത്ത് ടെക്സസ് മെക്സിക്കോ അതിർത്തിയിൽ പണിതുയർത്തിയ മതിലിന്റെ പുരോഗതി കാണാനെത്തിയതാണ് ട്രംപ്.

അതിർത്തിയിലൂടെ നുഴഞ്ഞ് കയറിയ ലക്ഷക്കണക്കിന് അമേരിക്കൻ പൌരന്മാരുടെ ജീവന് ഭീഷണിയുയർത്തുന്നത് തടയുക എന്ന തന്റെ സുപ്രധാന തീരുമാനം നടപ്പിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നു് ട്രംപ് അഭിപ്രായപെട്ടു. കഴിഞ്ഞ നാല് വർഷം ഇമിഗ്രേഷൻ പോളിസി കർശനമാക്കിയതിനെ മാറ്റി മറിക്കുവാൻ ബൈഡൻ ശ്രമിച്ചാൽ അപകടത്തിലാകുന്നത് രാജ്യത്തിന്റെ സുരക്ഷയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

കൂടാതെ ഭരണം അവസാനിക്കുന്നതിന് ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കെ ജനുവരി ആറിനുണ്ടായ സംഭവങ്ങളുടെ പേരിൽ തന്നെ കുറ്റപെടുത്തുന്നതിനും ഭരണത്തിൽ നിന്നും പുറത്താക്കുന്നതിനും ഡെമോക്രാറ്റുകൾ ശ്രമിക്കുന്നത് ഉചിതമല്ലെന്നും അദ്ധേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്ന് കള്ളക്കടത്ത് എന്നിവയിലൂടെ അമേരിക്കൻ പൌരന്മാരുടെ തൊഴിൽ തട്ടിയെടുക്കുന്നതിനും അനധികൃത കുടിയേറ്റക്കാർ ശ്രമിക്കുന്നത് തടയുക മൂലം അമേരിക്കൻ നികുതി ദായകരുടെ ബില്യൺ കണക്കിന് ഡോളർ സംരക്ഷിക്കാൻ കഴിഞ്ഞതായും ട്രംപ് പറഞ്ഞു.

Content Highlights; we believe in the rule of law but not in violence or rioting trump