ഗൂഗിൾ ഉടമസ്ഥതയിലുള്ള വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് താൽക്കാലിക വിലക്കേർപെടുത്തി. യൂട്യൂബ് ട്രംപിന്റെ ചാനലിലെ പ്രൈവസി പോളിസി ലംഘിക്കുന്നത് എന്ന് പറയുന്ന വീഡിയോകൾ നീക്കിയിതിന് പിന്നാലെ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതിലും വിലക്കേർപെടുത്തിയിട്ടുണ്ട്.
സംഘർഷം സൃഷ്ടിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ചതിന്റെ ഭാഗമായാണ് ഡൊണാൾഡ് ജെ ട്രംപ് എന്ന അക്കൌണ്ടിൽ പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നത് നിർത്തി വെക്കുന്നത്. കൂടാതെ ചാനൽ യൂട്യൂബ് നയങ്ങൾ ലംഘിച്ചുവെന്നും യൂട്യൂബ് പ്രസ്താവനയിൽ പറയുന്നു. അതേ സമയം പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനുള്ള ഒരുക്കത്തിലാണ് ട്രംപ് ഇപ്പോൾ എന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ ഇത് അതിവേഗം സാധ്യമാകുന്ന കാര്യം അല്ലാത്തതിനാൽ ഇപ്പോൾ പാർലർ പോലുള്ള തങ്ങലുടെ ഇഷ്ട ഇടങ്ങളിൽ തുടരാനാണ് ട്രംപിന്റെ നീക്കം.
ആക്രമത്തെ മഹത് വക്കരിക്കുന്ന പോസ്റ്റികളിട്ടെന്ന് ചൂണ്ടിക്കാട്ടി വെള്ളിയാഴ്ചയാണ് ട്രംപിന്റെ ട്വിറ്റർ അക്കൌണ്ട് മരവിപ്പിച്ചത്. 90 ദശലക്ഷത്തോളം ഫോളോവേഴ്സായിരുന്നു ട്രംപിന്റെ അക്കൌണ്ടിലുണ്ടായിരുന്നത്. അതേസമയം ട്രംപിന്റെ ഫേസ്ബുക്കിലുള്ള ബാൻ നീക്കാൻ ഉദ്ധേശിക്കുന്നില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlights; youtube suspends trump channel temporarily over the potential for violence