ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാൻ തീരുമാനം; അമേരിക്കൻ ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപെടുന്ന ആദ്യ പ്രസിഡന്റായി ഡൊണാൾഡ് ട്രംപ്

Donald Trump becomes the first US president to be impeached for the unprecedented second time

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വീണ്ടും ഇംപീച്ച് ചെയ്യാൻ തീരുമാനം. ജന പ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിലാണ് തീരുമാനയത്. 197 നെതിരെ 232 വോട്ടുകൾക്കാണ് പ്രമേയം പാസായത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് ചരിത്രത്തിൽ രണ്ട് തവണ ഇംപീച്ച് ചെയ്യപെടുന്ന ആദ്യ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ 10 റിപ്പബ്ലിക്കൻ അംഗങ്ങളും ട്രംപിനെതിരെയാണ് വോട്ട് ചെയ്തത്.

222 ഡെമോക്രാറ്റുകളും 10 റിപ്പബ്ലിക്കൻ അംഗങ്ങളുമാണ് ട്രംപിനെതിരെ വോട്ട് ചെയ്തത്. 197 റിപ്പബ്ലിക്കൻ അംഗങ്ങൾ ഇംപീച്ചമെന്റ് പ്രമേയത്തെ അനുകൂലിച്ചില്ല. ജനപ്രതിനിധി സഭയിൽ ഇംപീച്ചമെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. സെനറ്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താവുന്നതാണ്. രാജ്യത്ത് കലാപം സൃഷ്ടിക്കാൻ പ്രേരിപ്പിച്ചു എന്ന കുറ്റത്തിനാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ട് വന്നത്.

ട്രംപിനെ പുറത്താക്കുന്നതിനായി 25-ാം ഭേദഗതി പ്രയോഗിക്കുന്നതിന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് വിസമ്മതിച്ചതിന് പിന്നാലെയാണ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്ക് നീങ്ങിയത്. 2019 ൽ ട്രംപിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടു വന്നപ്പോൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വർഷങ്ങളായി തനിക്കെതിരെ നടക്കുന്ന വേട്ടയാടലിന്റെ ഭാഗമാണ് ഇംപീച്ച്മെന്റ് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അസംബന്ധവും ഭയാനകവുമായ കാര്യമാണ് അമേരിക്കയിൽ നടക്കുന്നതെന്നും നിസവിലെ സംഭവ വികാസങ്ങൾ അമേരിക്കയ്ക്ക് അപകടമാണെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അതേസമയം അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്ന ജനുവരി 20 ന് വാഷിംങ്ടണിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് ഇത്തരത്തിലൊരു നീക്കം. ഈ ദിനത്തിൽ രാജ്യത്തെ ഫെഡറൽ ഏജൻസികൾക്ക് പ്രത്യേക സുരക്ഷാ നിർദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. നേരത്തെ വാഷിംങ്ടൺ മേയർ മൂരിയൽ ബൌസർ ജനുവരി 20 ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ പ്രസിഡന്റിനോട് അഭ്യർത്ഥിച്ചിരുന്നു.

Content Highlights; Donald Trump becomes the first US president to be impeached for the unprecedented second time