കത്തോലിക്ക സഭാ മേലധ്യക്ഷന്മാർ ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

meeting with the president of the catholic church and prime minister on 19th

കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച നടക്കും. കർദിനാൾമാരായ മാർ ജോർജ്ജ് ആലഞ്ചേരിയും ഓസ്വാൾഡ് ഗ്രേഷ്യസും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. കർദിനാൾ ക്ലിമിസ് കത്തോലിക്കാ ബാവയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.

ന്യൂനപക്ഷ അവകാശ വിഷയങ്ങളും ക്രൈസ്തവ സഭകൾ നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുന്നതിനാണ് കൂടിക്കാഴ്ച നടത്തുന്നത്. മിസോറാം ഗവർണർ പി ശ്രീധരൻ പിള്ള മുൻകൈയെടുത്താണ് കൂടിക്കാഴ്ച.നേരത്തെ യാക്കോബായ പള്ളി മുൻകൈയെടുത്താണ് കൂടിക്കാഴ്ച. നേരത്തെ യാക്കോബായ- ഓർത്തഡോക്സ് മെത്രോലീത്തമാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Content Highlights; meeting with the president of the catholic church and prime minister on 19th