വാട്സാപ്പിന്റെ പുതിയ പോളിസി അപ്ഡേറ്റിനെ തുടർന്ന് ജനപ്രീതി വർധിച്ച മെസേജിങ് ആപ്ലിക്കേഷനാണ് സിഗ്നൽ. വാട്സാപ്പ് ഉപേക്ഷിക്കുന്നവർക്ക് പകരം ഉപയോഗിക്കാവുന്നതായി നിർദേശിക്കപെടുന്നതും സിഗ്നലിനേയാണ്. എന്നാൽ അതേസമയം സിഗ്നൽ ഒരിക്കലും വാട്സാപ്പിന് പകരമല്ലെന്ന് സിഗ്നൽ സ്ഥാപകനും വാട്സാപ്പിന്റെ സഹസ്ഥാപകനുമായ ബ്രിയാൻ ആക്ടൻ വ്യക്തമാക്കി. രണ്ടിന്റേയും ഉദ്ധേശ്യങ്ങൾ വ്യത്യസ്തമാണെന്നും അദ്ധേഹം പറഞ്ഞു.
വാട്സാപ്പ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ധേഹം പറഞ്ഞു. വാട്സാപ്പിനൊടൊപ്പം തന്നെ സിഗ്നലും ഉപയോഗിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ധേഹം വ്യക്തമാക്കി. 2017 ൽ വാട്സാപ്പിനെ വാണിജ്യവത്കരിക്കാനുള്ള ഫെയ്സ്ബുക്കിന്റെ ശ്രമങ്ങളെ തുടർന്ന് കമ്പനിയിൽ നിന്നും രാജി വെച്ചിറങ്ങിയ ആളാണ് ബ്രിയാൻ ആക്ടൻ. 2018 ലാണ് സിഗ്നൽ ഫൌണ്ടെഷന് തുടക്കം കുറിക്കുന്നത്.
Content Highlights; signal won’t replace WhatsApp says its founder brian acton