കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടമുള്ള രാജ്യങ്ങളിലേക്ക് നിർത്തി വെച്ച വിമാന സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി റഷ്യ. കൊവിഡ് പ്രതിരോധ നടപടികൾക്കായി റഷ്യൻ ഭരണകൂടം ഹെഡ്ക്വാർട്ടേർസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം കൈക്കോണ്ടത്.
ഇന്ത്യയെ കൂടാതെ ഖത്തർ, വിയറ്റനാം, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും റഷ്യ വിമാന സർവീസുകൾ നിർത്തി വെച്ചിരിക്കുകയായിരുന്നു. ഈ നാല് രാജ്യങ്ങളിലേയും കൊവിഡ് വ്യാപനവും രോഗ സ്ഥിരീകരണ കണക്കും കുറയുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ തീരുമാനം. ഈ മാസം 27 മുതലാണ് സർവീസുകൾ പുനരാരംഭിക്കുക.
Content Highlights; Russia to reopen air travel with Finland, Vietnam, India and Qatar – government