ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്സിൻ ആർക്കൊക്കെ ഉപയോഗിക്കാം ആരൊക്കെ ഉപയോഗിക്കരുത് എന്നത് സംബന്ധിച്ച മാർഗ രേഖ പുറത്തിറക്കി. ഭാരത് ബയോടെകിന്റെ വെബ്സൈറ്റിലാണ് മാർഗ രേഖ പ്രസിദ്ധീകരിച്ചത്.
ഇതിൽ അലർജി, പനി പോലെയുള്ള വിഷമങ്ങൾ അനുഭവിക്കുന്നവർ ഡോക്ർമാരുടെ നിർദേശ പ്രകാരം മാത്രമേ വാക്സിൻ എടുക്കാവൂ എന്ന് കമ്പനി നിർദേശിച്ചിട്ടുണ്ട്. പ്രതിരോധ ശേഷിയെ ബാധിക്കുന്ന മരുന്ന കഴിക്കുന്നവരും വാക്സിൻ ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. കൂടാതെ ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ആ വാക്സിൻ ഉപയോഗിക്കാൻ പാടില്ല. മറ്റൊരു കൊവിഡ് വാക്സിൻ സ്വീകരിച്ചവരും കോവാക്സിൻ എടുക്കേണ്ടതില്ലെന്ന് വ്യക്തമാക്കി.
രാജ്യവ്യാപകമായി വാക്സിൻ വിതരണം ആരംഭിച്ചതിന് ശേഷം വാക്സിൻ സ്വീകരിച്ചവരിൽ ചിലർക്ക് ബുദ്ധിമുട്ടുകൾ അനുഭവപെട്ടുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് കമ്പനി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. കോവിഡ് വാക്സിൻ സ്വീകരിച്ച ചിലർ മരണപെട്ടുവെങ്കിലും ഇവരുടെ മരണ കാരണം വാക്സിനാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് വരെ 381305 പേർക്കാണ് രാജ്യത്ത വാക്സിൻ വിതരണം ചെയ്തതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.
Content Highlights; Covaxin Fact Sheet: Bharat Biotech Warns People With Medical Conditions to Avoid Vaccine Jab