അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ് കമ്മിറ്റി; റിപ്പോര്‍ട്ട് ഇന്ന് കൈമാറും

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്ത് വിട്ട സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം ഉന്നയിച്ച അവകാശ ലംഘന നോട്ടീസില്‍ ധനമന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കി എത്തിക്‌സ് കമ്മിറ്റി. കമ്മിറ്റി ഇന്ന് റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കും. സ്പീക്കര്‍ അംഗീകരിച്ച ശേഷം നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിക്കും.

സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രതിപക്ഷത്തെ മൂന്ന് എംഎല്‍എമാരുടെ വിയോജിപ്പോടെയാണ് കമ്മിറ്റി റിപ്പോര്‍ട്ട് തയാറാക്കിയത്. റിപ്പോര്‍ട്ടിന്മേല്‍ വോട്ടിംഗ് ഉണ്ടായാലും സര്‍ക്കാര്‍ തീരുമാനത്തിനായിരിക്കും അംഗീകാരം ലഭിക്കുക.

അതേസമയം, സഭയില്‍ കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടിന്മേല്‍ ഇന്നും ഭരണ-പ്രതിപക്ഷ പോരിന് സാധ്യയുണ്ട്. ബജറ്റിന്മേലുള്ള പൊതു ചര്‍ച്ച ഇന്ന് അവസാനിക്കാനിരിക്കെ ചര്‍ച്ചകള്‍ക്ക് ധനമന്ത്രി മറുപടി നല്‍കും.

Content Highlight: Ethics Committee gives clean chit to Finance Minister on rights violation notice