രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിൻ സ്വീകരിക്കുമെന്ന് റിപ്പോർട്ട്

PM Modi, Chief Ministers To Receive Shots In Round 2 Of Vaccination

രണ്ടാം ഘട്ട വാക്സിൻ വിതരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്സിൻ സ്വീകരിക്കും. പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൻപത് വയസിന് മേൽ പ്രായമുള്ള എല്ലാ എംപിമാർക്കും എംഎൽഎമാർക്കും വാക്സിൻ നൽകുമെന്നാണ് സൂചന. 

വാക്സിൻ്റെ ആദ്യഘട്ട വിതരണം ജനുവരി 16ന് രാജ്യവ്യാപകമായി നടന്നിരുന്നു. ആരോഗ്യപ്രവർത്തകർ, പ്രായമേറിയവർ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. എയിംസിൽ വെച്ച് കേന്ദ്ര ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ആദ്യത്തെ കുത്തിവെയ്പ്പ് നടന്നത്.

3006 ബൂത്തുകളിലൂടെ മൂന്ന് ലക്ഷത്തോളം പേർക്കാണ് വാക്സിൻ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിൻ്റെ കോവാക്സിൻ എന്നിവയ്ക്കാണ് ഇന്ത്യയിൽ വിതരണാനുമതി.  

content highlights: PM Modi, Chief Ministers To Receive Shots In Round 2 Of Vaccination