സ്വർണ്ണക്കടത്ത് കേസിൽ എം ശിവശങ്കറിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം അനുവദിച്ചത്. കൂടാതെ സ്വർണ്ണക്കടത്ത് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും.
പ്രിൻസിപ്പൽ സെക്ഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഗവൺമെന്റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങിയില്ലെന്നും അതു കൊണ്ട് തന്നെ കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
Content Highlights; Shivashankar got bail in gold smuggling case