വാളയാര്‍ കേസ്: അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി

walayar girls mother neethyathra started

തിരുവനന്തപുരം: വാളയാര്‍ കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറി വിജ്ഞാപനമിറക്കി നിയമവകുപ്പ്. സിബിഐ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടും നിയമവകുപ്പ് എതിര്‍ത്തതാണ് കേസില്‍ സിബിഐ അന്വേഷണത്തിന് കാലതാമസം നേരിട്ടത്. എന്നാല്‍, അന്വേഷണം സിബിഐക്ക് വിട്ടത് കൊണ്ട് മാത്രമായില്ലെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചു.

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതിയില്‍ പുനര്‍ വിചാരണ നടപടികള്‍ തുടങ്ങിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ആര്‍. നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണക്കോടതി പുനരന്വേഷണ അനുമതി നല്‍കുകയും ചെയ്തിരുന്നു. കോടതി അനുമതിയോടെ മാത്രമേ തുടരന്വേഷണമാകാവു എന്ന നിയമവകുപ്പിന്റെ അറിയിപ്പിലാണ് അന്വേഷണം നീണ്ടത്.

കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ ഇന്ന് മുതല്‍ നിരാഹാര സമരത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി സോജന്‍ ഉള്‍പ്പെടെയുള്ളവര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.

Content Highlight: Walayar Case handed over to CBI