കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നിർബന്ധമാക്കി

Dubai covid test

കൊവിഡ് വ്യാപനം കൂടിയ സാഹചര്യത്തിൽ ദുബായ്യിൽ നിന്ത്രണം കൂടുതൽ ശക്തമാക്കി. ഇനി മുതൽ ദുബായിലെത്തുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് പരിശോധന നിർബന്ധമാണ്.

ജനുവരി 31 ഞായറാഴ്ച മുതൽ പുതിയ നിബന്ധനകൾ പ്രാബല്യത്തിലാകും. ഏത് രാജ്യത്ത് നിന്നും എത്തുന്നവർക്കും നിബന്ധന ബാധകമാണ്. യുഎഇക്ക് പുറത്ത് പോയി വരുന്ന താമസ വിസക്കാർ, വിസാറ്റ് വിസക്കാർ, മറ്റ് ഗൾഫ് പൌരന്മാർ എന്നിവരും ദുബായിലേക്ക് വരുന്നതിന് മുൻപ് കൊവിഡ് പരിശോധന നടത്തിയിരിക്കണം. പരിശോധനാ ഫലങ്ങളുടെ കാലാവധി 96 മണിക്കൂറിൽ നിന്നും 72 മണിക്കൂറാക്കിയിട്ടുണ്ട്.

കൂടാതെ ദുബായ് വിമാനത്താവളത്തിൽ വീണ്ടും പരിശോധന നടത്തും. എല്ലാവരും അൽ ഹൊസൻ ആപ്പ് ഡൌൺലോഡ് ചെയ്തിരിക്കണം. കോവിഡ് ഫലം വരുന്നതു വരെ ക്വാറന്റൈനിലിരിക്കണം. പോസിറ്റിവാണെങ്കിൽ 10 ദിവസം കൂടി ഹോം ക്വാറന്റൈനിൽ പ്രവേശിക്കണം. ലക്ഷണങ്ങൾ ഉള്ളവരും ഇല്ലാത്തവരും 10 ദിവസം ക്വാറന്റൈനിലിരിക്കണം.

Content Highlights; Dubai covid test