കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനം; രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Case against Ramesh Chennithala's aishwarya kerala yathra

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്തര്‍ക്കെതിരേ കൊവിഡ് മാനദണ്ഡങ്ങളുടെ ലംഘനത്തിന് കേസെടുത്തു. കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉള്‍പ്പെടെ 26 യുഡിഎഫ് നേതാക്കള്‍ക്കും കണ്ടാലറിയാവുന്ന നാന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരേയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്. 

തങ്ങള്‍ പരിപാടി നടത്തുമ്പോള്‍ മാത്രമാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് നടപടി എടുക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.  ആലപ്പുഴയില്‍ അടക്കം മന്ത്രിമാര്‍ നടത്തിയ പരാതി സ്വീകരിക്കല്‍ പരിപാടിയില്‍ വന്‍ ജനക്കൂട്ടമാണ് തടിച്ചു കൂടിയത്. ഭരണത്തിന്റെ അവസാന നാളുകളില്‍ ജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനായി ഇറങ്ങിയ മന്ത്രിമാരാണ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

എന്നാല്‍ ഇതിനെ രാഷ്ട്രീയമായി നേരിടുമെന്നാണ് കണ്ണൂര്‍ ഡി.സി.സി. പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രതികരിച്ചത്. രമേശ് ചെന്നിത്തലയുടെ യാത്ര വന്‍ വിജയമായിരുന്നുവെന്നും ഇതില്‍ വിറളിപൂണ്ട സി.പി.എം. പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ചുമത്തുകയാണെന്നും യുഡിഎഫ് പ്രതികരിച്ചു. 

content highlights: Case against Ramesh Chennithala’s aishwarya kerala yathra