കർഷക സമരത്തെ പിന്തുണച്ചെത്തിയ വിദേശ താരങ്ങൾക്കെതിരേ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർക്ക് എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ ഉപദേശം. മറ്റ് മേഖലകളെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ് പവാറിന്റെ ഉപദേശം. പോപ്പ് താരം റിഹാനയടക്കമുള്ളവരാണ് കര്‍ഷ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയതോടെ കര്‍ഷക പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. എന്നാല്‍ പുറത്ത് നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതിയെന്നാണ് സച്ചിന് ഇതിനോട് പ്രതികരിച്ചത്.
അന്താരാഷ്ട്ര പ്രചാരണം പ്രതിരോധിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിലൂടെ നടത്തിയ ക്യാമ്പയിന് ഏറ്റെടുത്തുകൊണ്ടായിരുന്നു സച്ചിന്റെ പ്രതികരണം. ഇന്ത്യൻ സെലിബ്രിറ്റികളുടെ നിലപാടിനോട് പലരും രൂക്ഷമായി പ്രതികരിച്ചു. മറ്റേതെങ്കിു മേഖലയെ കുറിച്ച് സംസാരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ഞാൻ സച്ചിനെ ഉപദേശിക്കുന്നുവെന്ന് ശരത് പവാർ പറഞ്ഞു. പ്രതിഷേധക്കാർ ഖാലിസ്ഥാൻ തീവ്രവാദികളെന്ന കേന്ദ്ര സർക്കാരിന്റെ വാദത്തെയും പവാർ വിമർശിച്ചു. നമ്മുടെ രാജ്യത്തെ പോഷിപിക്കുന്ന കർഷകരാണ് പ്രതിരോധിക്കുന്നതെന്നും അവരെ ഖലിസ്ഥാനികളെന്നോ തീവ്രവാദികളെന്നോ വിളിക്കരുതെന്നും പവാർ കൂട്ടിച്ചേർത്തു.
Content Highlights; Sharad Pawar’s “Advice” To Sachin Tendulkar-farmers protest tweet