യുഡിഎഫ് അധികാരത്തില്‍ വന്നാൽ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അത് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. നാമജപഘോഷയാത്ര നടത്തിയവരുടെ പേരില്‍ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അതും പിന്‍വലിക്കണം. ഈ രണ്ടുകാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കേസുകള്‍ പിന്‍വലിക്കും. ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായതെന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നും ചെന്നിത്തല വിമര്‍ശിച്ചു. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു.
മറ്റു കേസുകള്‍ സര്‍ക്കാര്‍ പിന്‍വലിക്കുമ്പോള്‍ ശബരിമല വിശ്വാസികള്‍ക്കെതിരെയുള്ള കേസില്‍ സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. സ്ത്രീകളടക്കമുള്ള വിശ്വാസികളെ പ്രതിയാക്കി സംസ്ഥാനസര്‍ക്കാര്‍ എടുത്ത കേസുകള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ചും ചെന്നിത്തല പ്രതികരിച്ചു.’പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തില്‍ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്. ചെന്നിത്തല പറഞ്ഞു.
Content highlights: Ramesh Chennithala says they will withdrow cases related to Sabarimala women entry conflict when on power