ഡൽഹി അതിർത്തികളിലെ കർഷക സമരം 92 ദിവസം പിന്നിട്ടു. കാർഷിക നിയമങ്ങൾക്കെതിരായ കർഷകരുടെ രാജ്യവ്യാപക സമരം ഇന്ന് നടക്കും. ഇതിനായി താലൂക്ക്- ജില്ലാ ആസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നൽകും. 28 ന് മൂന്നാം ഘട്ട സമര പരിപാടികൾ പ്രഖ്യാപിക്കാനുള്ള കൂടിയാലോചനകളും തുടരുകയാണ്.
ഡൽഹി അതിർത്തിയിലെ കർഷക സമരം 98 ദിവസം പിന്നിട്ട് നിൽക്കെ തിക്രിയിൽ നിന്ന് ഒഴിഞ്ഞ് പോകാൻ ആവശ്യപെട്ട് പോലീസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരെ കർഷകർ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോൾ നോട്ടീസിന്റെ ആവശ്യമില്ലെന്നാണ് കർഷക സംഘടനകളുടെ പ്രതികരണം. അതേസമയം ചെങ്കോട്ട സംഘർഷ കേസിലെ പ്രതി ലഖ സിദാനക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Content Highlights; 92 days of farmers protest