സ്വവര്‍ഗ വിവാഹം മൗലികാവകാശം എന്ന നിലയില്‍ അംഗീകാരം നല്‍കരുതെന്നും അതിന് കോടതികള്‍ അനുമതി നല്‍കരുതെന്നും കേന്ദ്ര സര്‍ക്കാര്‍. ഹിന്ദു വിവാഹം നിയമപ്രകാരം സ്വവര്‍ഗ വിവാഹം അംഗീകരിക്കണമെന്ന് കാട്ടി ഡല്‍ഹി ഹൈക്കോടതിയിലെത്തിയ ഒരു ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വ്യക്തി ബന്ധങ്ങളുമായി ബന്ധപ്പെട്ട വിവാഹം പോലുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കേണ്ടത് കോടതിയല്ലെന്നും സര്‍ക്കാരാണെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.
കൂടാതെ ഇന്ത്യയുടെ പരമ്പരാഗത വിവാഹ സങ്കല്‍പ്പങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണ് സ്വവര്‍ഗ വിവാഹമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും വിവാഹം എന്ന വ്യവസ്ഥിതിക്ക് വളരെയേറെ പരിശുദ്ധിയാണ് കല്‍പ്പിച്ചു വരുന്നത്. അതുകൊണ്ട് തന്നെ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തിന് നിയമപരമായ അംഗീകാരം എന്നതിലുപരി രാജ്യത്തിന് പുരാതനമായ ചില സംസ്കാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, നടപ്പു രീതികള്‍ എന്നിവയുണ്ടെന്നും അവയെ ആശ്രയിച്ചു കൊണ്ടാണ് വിവാഹം എന്ന ചടങ്ങ് നടക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കി.
Content Highlights; Same sex marriages cannot be given legal sanction: Government