പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പ്രധാനമന്ത്രി വന്ന വഴി മറക്കാത്തയാളാണ്. താന്‍ ചായ വില്‍പ്പനക്കാരനാണെന്ന് തുറന്നു പറയുന്നു. മാതൃകയാക്കാവുന്ന ഗുണമാണത്. പല നേതാക്കളിലും പല ഗുണങ്ങളുമുണ്ടെന്നും ഗുലാം നബി ആസാദ് പറഞ്ഞു. നേരത്തെ രാജ്യസഭയിൽ ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു.
കശ്മീരിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് ഗുജറാത്തിൽ നിന്നുള്ള വിനോദ സഞ്ചാരികൾ അവിടെ കുടുങ്ങിയപ്പോൾ ഗുലാം നബി നടത്തിയ ഇടപെടലുകൾ വിവരിക്കവേ മോദി കരഞ്ഞിരുന്നു. പിന്നാലെ ഗുലാം നബി ബി.ജെ.പിയിൽ ചേരുമെന്ന പ്രചാരണം സജീവമായിരുന്നു. എന്നാല്‍ അത്തരം പ്രചാരണങ്ങളെ തള്ളി ഗുലാം നബി തന്നെ രംഗത്ത് എത്തിയിരുന്നു. ഞാൻ പാർലമെന്‍റിൽ നിന്ന് മാത്രമാണ് വിരമിച്ചത്, രാഷ്ട്രീയത്തില്‍ നിന്നല്ല. ബി.ജെ.പിയിൽ ചേരാനാണെങ്കിൽ അത് വാജ്പേയിയുടെ കാലത്ത് തന്നെ ആകാമായിരുന്നുവെന്നായിരുന്നു എന്നാണ് ഗുലാം നബി വ്യക്തമാാക്കിയത്. കൂടാതെ ജമ്മുകശ്മീരിലും പുറത്തും കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlights; ghulam nabi azadd praises narendra modi