‘സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ല’; കർഷക മാർച്ച് വേദിയിൽ രാജി വെച്ച് മാധ്യമ പ്രവർത്തകൻ

not allowed o report truth; abp news journalist resign her job

സത്യം റിപ്പോർട്ട് ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എ.ബി.പി ന്യൂസ് ചാനലിലെ മാധ്യമപ്രവർത്തകൻ രാജിവെച്ചു. ശനിയാഴ്ച മാററ്റിൽ നടന്ന കർഷക മാർച്ചിന്റെ വേദിയിലാണ് രക്ഷിത് സിംഗ് എന്ന മാധ്യമ പ്രവർത്തകൻ തന്റെ രാജി പ്രഖ്യാപനം നടത്തിയത്. “എനിക്ക് ഈ ജോലി ആവശ്യമില്ല. സത്യം പറയണമെന്നത് കൊണ്ടാണ് ഞാൻ ഈ ജോലി ചെയ്തിരുന്നത്.” അദ്ദേഹം പറഞ്ഞു. രക്ഷിതിന്റെ രാജി പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

രാഷ്ട്രീയ ലോക് ദൾ സംഘടിപ്പിച്ച കർഷക റാലിയിൽ പാർട്ടി നേതാവ് ജയന്ത് ചൗധരിയും കർഷകരെ അഭിസംബോധന ചെയ്തിരുന്നു. ‘കഴിഞ്ഞ മൂന്നു മാസം ഒരുപാട് കാര്യങ്ങൾ സംഭവിക്കുന്നു. ഒരു പത്ര പ്രവർത്തകനെന്ന നിലയിൽ,സർക്കാരിനെ നേരിയ തോതിൽ പോലും വിമർശിക്കുന്ന വാർത്തകൾ പ്രസിദ്ധപ്പെടുത്തിയില്ലെങ്കിൽ,ചില കാര്യങ്ങൾ തോന്നാൻ ബാധ്യസ്ഥനാവുകയാണെന്നും’ രക്ഷിത് വ്യക്തമാക്കി. പത്രപ്രവർത്തകർ റിപ്പോർട്ട് ചെയ്യാൻ തങ്ങളുടെ തിരിച്ചറിയൽ കാർഡുകൾ ഒഴിവാക്കേണ്ട അവസ്ഥയാണ്. എനിക്ക് ഇത് സഹിക്കാവുന്നതിലുമപ്പുറമാണെന്നും വിശദീകരിച്ചു കൊണ്ട് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Content Highlights; not allowed o report truth; abp news journalist resign her job