കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയുടെ പരാതിയിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പൊലീസ് കേസ് എടുക്കും. വനിതാ ഉദ്യോഗസ്ഥയോട് ഇഡി ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാണ് ആരോപണം. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. കിഫ്ബി ഉദ്യോഗസ്ഥയെ ഇഡി ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് ലഭിച്ചിരുന്നു. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്ഥയാണ് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്നുമായിരുന്നു പരാതി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ കിഫ്ബിയിലെ വനിതകള്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരോടു മാന്യതയുടെ അതിരു ലംഘിക്കുന്ന പെരുമാറ്റം നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പു കാലത്തു കേന്ദ്ര ഏജന്‍സി ആര്‍ക്കു വേണ്ടിയാണു ചാടിയിറങ്ങിയതെന്നു തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര വരെ പോകേണ്ടതില്ല. ബിജെപിയെയും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തെയും തൃപ്തിപ്പെടുത്താനുള്ള പ്രവര്‍ത്തനമല്ല ഇവര്‍ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlights: Case against the enforcement directorate