മത ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കണമെന്ന് ഇന്ത്യയോട് അമേരിക്ക. മതസ്വാതന്ത്യത്തോടുള്ള ബഹുമാനവും നിയപ്രകാരമുള്ള തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാതിപത്യ രാജ്യങ്ങളുടെ അടിസ്ഥാന തത്വങ്ങളാണെന്നും യുഎസ് പറഞ്ഞു. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റിന്റെ പ്രസ്താവന.
‘പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങള്‍ ഞങ്ങള്‍ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളാണ്. ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അമേരിക്ക ഇന്ത്യയോട് അഭ്യര്‍ത്ഥിക്കുന്നു’. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Content highlights: the US urges that democratic India should protect the rights of religious minorities