ശിവസേന മന്ത്രി അബ്ദുള്‍ സത്താര്‍ മന്ത്രിസ്ഥാനം രാജിവെച്ചു

abdul sathar

മഹാരാഷ്ട്ര ഉദ്ധവ് താക്കറെ സര്‍ക്കാരില്‍ നിന്ന് ശിവസേന മന്ത്രി അബ്ദുള്‍ സത്താര്‍ മന്ത്രിസ്ഥാനം രാജിവെച്ചു. കാബിനറ്റ് മന്ത്രി സ്ഥാനം ലഭിക്കാത്തതാണ് രാജിയുടെ പിന്നിലെന്നാണ് റിപ്പോർട്ടുകൾ. ഉദ്ധവ് മന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരുന്നത്. സത്യപ്രതിജ്ഞ ചെയ്ത് അഞ്ചുദിവസങ്ങൾക്കുള്ളിലാണ് അബ്ദുള്‍ സത്താറിന്‍റെ രാജി നൽകിയിരിക്കുന്നത്. 2019ലാണ് അബ്ദുള്‍ സത്താർ കോൺഗ്രസിൽ നിന്ന് രാജിവച്ച് ശിവസേനയിലെത്തിയത്.

2014ൽ കോൺഗ്രസ് എൻസിപി സർക്കാരിൽ സത്താർ മന്ത്രിയായിരുന്നു. ഡിസംബര്‍ 30-നാണ് അബ്ദുള്‍ സത്താര്‍ അടക്കമുള്ള നേതാക്കള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാല്‍ വകുപ്പ് വിഭജനത്തില്‍ തീരുമാനമാകാത്തത് മഹാവികാസ് അഘാഡിയില്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഉദ്ധവ് മന്ത്രിസഭയില്‍ സത്താറിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സഹമന്ത്രി സ്ഥാനമാണ് നല്‍കിയിരുന്നത്. അതേസമയം അബ്ദുള്‍ സത്താറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപിയും രംഗത്തെത്തിയിരുന്നു.

content highlights: shivsena leader abdul sathar resigned from uddhav-thackeray’s cabinet