പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് മോദിയുമായുളള വേദി പങ്കിടില്ലായെന്ന് മമതാ ബാനർജി. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള മോദിയുടെ പ്രസംഗത്തിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനം. മോദിയുമായുളള കൂടികാഴ്ചയിൽ പൌരത്വ ഭേദഗതിയെ എതിർക്കുന്ന കാര്യം മമത മോദിയോട് പറഞ്ഞിരുന്നു. എന്നാൽ ഇതിനെ ചൊല്ലി കൊൽക്കത്തയിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു.
രണ്ട് ദിവസത്തെ പരിപാടിക്കാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിലെത്തിയത്. പരിപാടിയുടെ ചാർട്ട് പ്രകാരം ഇതിൽ രണ്ട് പരിപാടികളിൽ മോദിയും മമതയും ഒരേ വേദി പങ്കിടമെന്നാണ്. എന്നാൽ രണ്ടിലും മമത പങ്കെടുക്കില്ലെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്‍റെ 150 വാർഷികാഘോഷത്തിലും,ഹൗറ പാലത്തിന് മുകളിലുള്ള പുതിയ വെളിച്ചവിന്യാസത്തിന്റെ ഉദ്ഘാടന ചടങ്ങിലും മോദിയും മമതയും എതിർപ്പുകൾ മറന്ന് വേദി പങ്കിടുമെന്നാണ് കരുതിയത്. എന്നാൽ ഇപ്പോൾ ഇതിൽ രണ്ടിലും മമത പങ്കെടുക്കില്ലായെന്നാണ് വ്യക്തമാകുന്നത്.
”ഔപചാരികമര്യാദയുടെ പേരിലാണ് ഞാൻ പ്രധാനമന്ത്രിയെ സന്ദർശിക്കാനെത്തിയത്. പശ്ചിമബംഗാളിലെ ജനങ്ങൾ പൗരത്വ നിയമഭേദഗതിയോ, ദേശീയ പൗരത്വ, ജനസംഖ്യാ റജിസ്റ്ററുകളോ സ്വീകരിക്കാൻ പോകുന്നില്ലെന്ന് ഞാൻ അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. ഇവയിലെല്ലാം പുനർവിചിന്തനം വേണമെന്നും ഞാൻ ആവശ്യപ്പെട്ടു”, കൂടിക്കാഴ്ചയ്ക്ക് ശേഷം മമതാ ബാനർജി പറഞ്ഞു.
content highlights : mamtha baneerjee decided to not attend the function with narendra modi