ആഭ്യന്തരമന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. ആഭ്യന്തരമന്ത്രി പദത്തിനൊപ്പം പാര്‍ട്ടി അധ്യക്ഷപദവിയും ഒന്നിച്ച് കൊണ്ടുപോകാന്‍ സാധിക്കില്ലായെന്നും അതുകൊണ്ടാണ് അധ്യക്ഷ സ്ഥാനം ഒഴിയാനുളള തീരുമാനം എടുത്തതെന്നും അമിത് ഷാ ബിജെപി നേതൃയോഗത്തില്‍ പറഞ്ഞു. ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാകും പുതിയ അധ്യക്ഷനാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജനുവരി 20 ന് അധ്യക്ഷ പദവി പ്രഖ്യാപിക്കുമ്പോള്‍ ജെ പി നദ്ദയെ ഏകകണ്‌ഠേന അധ്യക്ഷനായി തെരഞ്ഞെടുക്കാനാണ് തിരുമാനം. ആര്‍എസ്എസ് നേതൃത്വത്തിന്റെ ശക്തമായ പിന്തുണയും ജെ പി നദ്ദയ്ക്ക് ഉണ്ട്.
അതേസമയം അമിത്ഷായുടെ വിശ്വസ്തന്‍ ഭൂപേന്തര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റോ വൈസ് പ്രസിഡൻറോ ആകാനാണ് സാധ്യത.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിനെയോ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാനെയോ അധ്യക്ഷനാക്കണം എന്ന് ഒരു വിഭാഗം താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ അമിത്ഷാ എതിർത്തിരുന്നു.
content highlights : amit shah decided to resign from the position of bjp president