കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ പ്രണയാഭ്യര്‍ത്ഥന അവഗണിച്ച പതിനൊന്നു കാരിയെ പതിമൂന്നുകാരന്‍ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. ജനുവരി 7 ന് സ്‌കൂളിലേക്കുള്ള യാത്രാ മധ്യേയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. നിരവധി തവണ കത്തി ഉപയോഗിച്ച് കുത്തി മുഖം വികൃതമാക്കിയെന്ന് പോലീസ് പറഞ്ഞു.
ആണ്‍കുട്ടി കുറച്ചുകാലമായി പെണ്‍കുട്ടിയെ പിന്തുടരുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. സംഭവം പുറത്തറിഞ്ഞ ഉടൻ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസ് പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണെന്നും മരണപ്പെട്ട പെണ്‍കുട്ടിയുടെ വീട് സ്ഥിതി ചെയ്യുന്ന അതേ പ്രദേശത്താണ് താമസിക്കുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു
Content Highlights: frustrated over the refusal of love request an eleven-year-old girl was stabbed to death








