കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കാന്‍ പോകുന്ന പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും എതിര്‍ക്കുന്ന നാടകം അവതരിപ്പിച്ചതിന് കര്‍ണാടകയിലെ ബിദറിലെ ഷഹീന് എജുക്കേഷന്‍ ട്രസ്റ്റിനെതിരെയാണ് പോലീസ് കേസെടുത്തത്.
നാടകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ചിത്രീകരിച്ചുവെന്നാണ് സ്കൂളിനു നേരേ ഉയരുന്ന ആരോപണം. റിപ്പബ്ലിക്ക് ദിനത്തിലായിരുന്നു പൗരത്വ നിയമ ഭേദഗതിയെയും ദേശീയ പൗരത്വ പട്ടികയെയും ആസ്പദമാക്കി സ്കൂളിൽ നാടകം അരങ്ങേറിയത്. സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നും പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കിയാല്‍ ഒരുവിഭാഗം രാജ്യം വിടേണ്ടിവരുമെന്ന തെറ്റായ സന്ദേശം പ്രചരിപ്പിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
മുഹമ്മദ് യൂസഫ് റഹീം എന്നയാളുടെ ഫേസ്ബുക്ക് പേജിലൂടെ അപ്ലോഡ് ചെയ്ത നാടകത്തിൻറെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മതസൗഹാര്‍ദം തകര്‍ക്കുന്ന തരത്തിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും റഹീമിനെതിരെ നടപടിയെടുക്കണമെന്നും പരാതിക്കാരന് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സ്കൂളിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് എബിവിപി പരാതി നല്കി.
Content highlights: The Bidar police charges of uploading a video of a school drama against CAA/NRC, projecting Prime Minister Narendra Modi in a bad light.