പൌരത്വഭേദഗതി നിയമത്തെ എതിർക്കുന്നവർ പാകിസ്ഥാൻ്റെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
“സ്വന്തം രാജ്യത്തെ സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പാകിസ്ഥാന്റെ സ്വരത്തിലാണ് ഇത്തരക്കാർ സംസാരിക്കുന്നത്. പാകിസ്ഥാന്റെ ഉദ്ദേശ്യങ്ങള്‍ ഒന്നും നടപ്പാക്കാന്‍ നമ്മള്‍ അനുവദിക്കരുത്. അങ്ങനെ ചെയ്താല്‍ ഇന്ത്യ മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടിവരും“-യോഗി ആദിത്യനാഥ് പറഞ്ഞു.
പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് സ്വാതന്തൃസമരകാലത്ത് ഉറപ്പുനൽകിയിട്ടുളളതാണ്. മഹാത്മാഗാന്ധിയാണ് ഈ ഉറപ്പ് നൽകിയിരുന്നത്. അതുകൊണ്ട് തന്നെ ഇതിനുസരിച്ചാണ് സിഎഎയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഇന്ന് പലരും രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണെന്നും അവർ ഇന്ത്യയെ തകർക്കുവാൻ വരുന്ന പാകിസ്ഥാനികളെ പോലെയാണെന്നും യോഗി കൂട്ടിച്ചേർത്തു.
content highlights: yogi adithyanadh accuses anti protesters of caa speaking pakisthan’s language