2015 ൽ റെയിൽടെലിൻ്റെ സഹകരണത്തോടെ ആരംഭിച്ച ഗൂഗിൾ ഫ്രീ വൈഫൈ അവസാനിപ്പിക്കാനൊരുങ്ങിയതായി ഗൂഗിൾ അറിയിച്ചു. സൗജന്യ വൈഫൈ സേവനം ആരംഭിക്കുമ്പോൾ ഉണ്ടായ സാഹചര്യമല്ല ഇപ്പോൾ ഉള്ളതെന്നും, ഇന്ന് ഇന്ത്യയിൽ കൂടുതൽ ആളുകളും മൊബൈൽ ഡാറ്റ ആണ് ഉപയോഗിക്കുന്നതെന്നും ഗൂഗിൾ വ്യക്തമാക്കി. അഞ്ച് വര്‍ഷം മുമ്പാണ് ഗൂഗിള്‍ സൗജന്യ വൈഫൈ സേവനം ആരംഭിച്ചത്. പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഇന്‍റര്‍നെറ്റ് സേവനം കൂടുതൽ ലളിതവും വില കുറഞ്ഞതുമായിരിക്കുകയാണെന്നും, ആഗോള തലത്തിൽ കണക്ടിവിറ്റി മെച്ചപെടുകയും ആളുകൾക്ക് താങ്ങാനാകുന്ന വിധത്തിലേക്ക് ഇൻ്റർനെറ്റ് സേവനം മാറിയിട്ടുണ്ടെന്നുമാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്.
റെയിൽവെ സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും അവര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയില്‍ മൊബൈല്‍ ഡാറ്റ ലഭ്യമാകുന്നത്. സ്റ്റേഷനുകളില്‍ സൌജന്യ വൈഫൈ നല്‍കുക വഴി തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്നതായും അവര്‍ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിൽ മൊബൈല്‍ ഡാറ്റാ നിരക്കില്‍ 95 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നാണ് ട്രായിയുടെ 2019-ലെ റിപ്പോര്‍ട്ടിൽ പറയുന്നത്. ഉപയോക്താക്കള്‍ മാസം ശരാശരി 10 ജിബി ഡാറ്റ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. റെയില്‍ടെല്‍ തുടര്‍ന്നും സൗജന്യ വൈഫൈ സേവനം രാജ്യത്ത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. റെയില്‍ടെല്‍ 5 വര്‍ഷം മുമ്പ് ഗൂഗിളിന്‍റെ ടെക്നോളജി പാര്‍ട്ണര്‍ഷിപ്പോടു കൂടിയാണ് ഈ പദ്ധതി ആരംഭിച്ചത്. 5600 ഓളം റെയില്‍വേ സ്റ്റേഷനുകളിലാണ് ഇപ്പോൾ നിലവില്‍ സൗജന്യ ഇന്‍റര്‍നെറ്റ് സേവനം ഉള്ളത്.
Content Highlights: free wifi program winding up by google in Indian railways