ട്രംപിൻറെ സന്ദർശനം; യമുനയിലെ ദുർഗന്ധം അകറ്റാൻ വെള്ളം തുറന്നു വിട്ട് ഉത്തർപ്രദേശ് ജലസേചന വകുപ്പ്

Water Released Into Yamuna To Improve

ട്രംപിൻറെ സന്ദർശനത്തിന് മുന്നോടിയായി യമുന നദിയുടെ സ്ഥിതി മെച്ചപ്പെടുത്താനൊരുങ്ങുകയാണ് യു പി സർക്കാർ. 500 ക്യുസെക് വെള്ളമാണ് യമുന നദിയിലേക്ക് തുറന്നുവിട്ടത്. ബുലന്ദ്ഷഹറിലെ ഗംഗനഹറിൽ നിന്നാണ് യമുന നദിയിൽ വെള്ളം നിറച്ചത്. ഈ വെള്ളം ഫെബ്രുവരി 21 ന് മഥുരയിലെ യമുനയിലും ഫെബ്രുവരി 21 ഉച്ചയോടെ ആഗ്രയിലും എത്തും. നദിയുടെ പാരിസ്ഥിതിക അവസ്ഥ മെച്ചപ്പെടുത്താനാണ് വെള്ളം നദിയിലേക്ക് ഒഴുക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. 

വെളളം ഒഴുക്കുന്നതിലൂടെ ദുർഗന്ധം കുറക്കാൻ കഴിയുമെന്നാണ് ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. ഇത് മഥുരയിലേയും ആഗ്രയിലേയും യമുനയിലെ ഓക്സിജൻറെ അളവ് മെച്ചപ്പെടുത്തുമെന്നും വെള്ളം കുടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുർഗന്ധം ഇല്ലാതാക്കാൻ കഴിയുമെന്നുമാണ് ബോർഡിൻറെ വിലയിരുത്തൽ. 

എന്നാൽ ട്രംപിൻറെ സന്ദർശനത്തിന് മുന്നോടിയായുള്ള  മുഖം മിനുക്കലിൻറെ ഭാഗമാണിതെന്നാണ് വിമർശനം. ഇന്ത്യ സന്ദർശനത്തിന് ഫെബ്രുവരി 24 ന് എത്തുന്ന ട്രംപ് ഡൽഹിക്ക് പുറമെ ആഗ്രയിലും അഹമ്മദാബാദിലും സന്ദർശിക്കാൻ സാധ്യതയുണ്ട്. ഫെബ്രുവരി 24 വരെ യമുനയിൽ ഒരു നിശ്ചിത അളവിൽ വെള്ളം നിലനിർത്താനാണ് ലക്ഷ്യം. 

content highlights: Water Released Into Yamuna To Improve “Environmental Condition” Ahead Of Donald Trump’s Visit