ജർമ്മനിയിൽ ഇന്നലെ നടന്ന വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. ആദ്യത്തെ വെടിവയ്പ്പിൽ മൂന്നുപേരും രണ്ടാമത്തെ വെടിവയ്പ്പിൽ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്. ബാറുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രദേശിക സമയം രാത്രി പത്ത് മണിക്ക് മിഡ്നെെറ്റ് ബാറിന് നേരെ വെടി ഉതിർത്ത ആക്രമിസംഘം കാറിൽ കയറി രക്ഷപെട്ടു. കുറച്ച് സമയങ്ങൾക്ക് ഉള്ളിൽ തന്നെ സമീപത്തുള്ള അരീനാ ബാറിന് നേരെയും ആക്രമണം ഉണ്ടായി. രണ്ട് ആക്രമണത്തിന് പിന്നിലും ഒരേ സംഘമാണെന്നാണ് സൂചന.
പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. ആക്രമണത്തിനുള്ള കാരണവും പൊലീസിന് വ്യക്തമായിട്ടില്ല. ഇതിന് മുമ്പും ഇത്തരത്തിലുള്ള ആക്രമണങ്ങൾ ജർമ്മനിക്ക് നേരെ ഉണ്ടായിട്ടുണ്ട്. 2016 ബെർലിനിൽ നടന്ന വെടിവയ്പ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.
content highlights: 8 Killed In Shootings Near Germany’s Frankfurt








