കൊറോണ ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരികെയെത്തിച്ചു

air India flight landed in Delhi from japan carrying 119 people from princes ship

കൊറോണ വൈറസ് ബാധയെ തുടർന്ന് ജപ്പാൻ തീരത്തെ ഡയമണ്ട് പ്രിൻസസ് കപ്പലിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിച്ചതായി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 119 പേരാണ് എയർ ഇന്ത്യ വിമാനത്തിൽ തിരികെ എത്തിച്ചത്. തിരിച്ചെത്തിയവർ 14 ദിവസം ദില്ലിയിലെ സേന ക്യാംപിൽ തങ്ങും. ഇവർക്കാർക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ സ്ഥിരീകരിച്ച 16 ഇന്ത്യക്കാർ ജപ്പാൻ തീരത്ത് ചികിത്സയിൽ തുടരുകയാണ്. ചൈനയിൽ കുടുങ്ങി കിടന്ന 76 ഇന്ത്യക്കാരെയും ഒരു യുഎസ് പൗരൻ ഉൾപ്പെടെ 36 വിദേശികളെയും വ്യോമസേന ദില്ലിയിലെത്തിച്ചു.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം താത്കാലികമായി നിർത്തിവെച്ചതായി സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. ഇതേ തുടർന്ന് ഉംറ യാത്രക്കായി കോഴിക്കോട് വിമാനതാവളത്തിലെത്തിയ തീർത്ഥാടകരെ മടക്കി അയക്കുകയും ചെയ്തു. ഗൾഫ് മേഖലയിൽ കൊറോണ വൈറസ് പടർന്ന് പിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഈ തീരുമാനം. ഗൾഫിലാകെ ഇതുവരെ 211 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlights: air India flight landed in Delhi from japan carrying 119 people from princes ship