പഴക്കം ചെന്ന റെയിൽവെ കോച്ചുകളെ റസ്റ്റോറൻ്റുകളാക്കി മാറ്റി ഈസ്റ്റേൺ റെയിൽവെ

Indian railways convert old train coaches into the restaurant

ഈസ്റ്റേൺ റെയിൽവെയുടെ നേതൃത്വത്തിൽ പഴക്കം ചെന്ന മെമു കോച്ചുകളെ റസ്റ്റോറൻ്റാക്കി മാറ്റി റെയിൽവെയുടെ പുത്തൻ പരീക്ഷണം. അസൻസോൾ റെയിൽവേ സ്റ്റേഷനിൽ പഴയ ട്രെയിൻ കോച്ചുകൾ നൽകി കൊണ്ടാണ് ഇന്ത്യയിലെ ആദ്യത്തെ ‘റസ്റ്റോറൻ്റ് ഓൺ വീൽസ്’ വികസിപ്പിച്ചിരിക്കുന്നത്. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ ആണ്  ഉദ്ഘാടനം നിർവഹിച്ചത്. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന രീതിയിലാണ് റസ്റ്റോറൻ്റ് ആരംഭിച്ചിരിക്കുന്നത്.image.png

ഒരു കോച്ചിൽ ചായയും ലഘു ഭക്ഷണവും 42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ലഭിക്കുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. കോച്ചിൻ്റെ ഉൾഭാഗത്തായി ചായം പൂശി അലങ്കരിച്ച് മനോഹരമാക്കിയിട്ടുണ്ട്. ഛായചിത്രങ്ങളും, ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും മറ്റൊരു ആകർഷണമാണ്. അഞ്ച് വർഷം കൊണ്ട് 50 ലക്ഷം രുപ സമാഹരിക്കുകയെന്നതാണ് ഇങ്ങനൊരു സംരഭത്തിലൂടെ ലക്ഷ്യമിടുന്നത്.

Content Highlights: Indian railways convert old train coaches into the restaurant