ഉത്തര കൊറിയയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചയാളെ വെടിവെച്ച് കൊലപെടുത്തിയതായി റിപ്പോർട്ട്. അനിയന്ത്രിതമായി പടരുന്ന വൈറസ് വ്യാപനം തടയുന്നതിൻ്റെ ഭാഗമായാണ് വൈറസ് ബാധയേറ്റ വ്യക്തിയെ കൊലപെടുത്തിയത്. ഉത്തരകൊറിയൻ തലവൻ കിങ് ജോങ് ഉന്നിൻ്റെ തീരുമാന പ്രകാരമാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചില അജ്ഞാത ഉറവിടങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് വന്നിരിക്കുന്നത്. എന്ത് തരത്തിലുള്ള കടുത്ത തീരുമാനങ്ങളും സ്വീകരിക്കാൻ മടിയില്ലാത്ത ആളാണ് കിങ് ജോങ് ഉൻ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ആഴ്ചയാണ് കൊറോണ വൈറസ് ബാധ ആദ്യമായി ഉത്തര കൊറിയയിൽ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ച ആളെ പൊതു കുളിയിടം സന്ദര്‍ശിക്കാന്‍ അനുവദിച്ചതിനെ തുടര്‍ന്ന് വെടിവച്ച് കൊലപ്പെടുത്തിയതായാണ് വിവരം ലഭിച്ചിരിക്കുന്നത്. ദക്ഷിണ കൊറിയൻ മാധ്യമങ്ങളുടെ അടിസ്ഥാനത്തിൽ ചൈന സന്ദർശനത്തിന് ശേഷം മടങ്ങിയെത്തിയ ആൾക്ക് നേരെയാണ് നടപടി. രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധയേറ്റ ഒരാള്‍ പോലുമില്ലെന്ന് ഉത്തര കൊറിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 141 പേരെ പരിശോധിച്ച് വൈറസ് ബാധയില്ലെന്ന സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഉത്തര കൊറിയൻ മേഖലയിൽ പടര്‍ന്നിരിക്കുന്ന കൊറോണയും അതീവ ആക്രമണകാരിയാണെന്നാണ് വിവരം
Content Highlights; north koreas first confirmed corona virus patient shot dead