‘ഡാർക്ക് മോഡ്’ അവതരിപ്പിച്ച് വാട്ട്സാപ്പ്

WhatsApp dark mode now available for iOS and Android

ലോകം കാത്തിരുന്ന ആ മാറ്റവുമായി ലോകത്തില ഏറ്റവും പ്രചാരമേറിയ മെസേജിംഗ് ആപ്പായ വാട്സാപ്പ് രംഗത്തെത്തി. ഇന്നു മുതൽ വാട്സാപ്പ് ‘ഡാർക്ക് മോഡ്’ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഫോൺ ഡിസ്പ്ലേയുടെ വെളിച്ചം കുറക്കുന്ന കടുത്ത ഗ്രേ നിറമാണ് ഡാർക്ക് മോഡിന്. ആൻട്രോയിഡ് 10. ഐഒഎസ് 13 എന്നീ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭിക്കും. ആൻട്രോയിഡ് 9 ഉപഭോക്താക്കൾക്ക് വാട്സാപ്പ് സെറ്റിംഗ്‌സ് മെനു വഴി ഡാർക്ക് മോഡ് തീം എനേബിൽ ചെയ്യാവുന്നതാണ്. 

ട്വിറ്ററിലൂടെയാണ് വാട്സാപ്പ് പുതിയ ഫീച്ചർ കൊണ്ടുവന്നതായി അറിയിച്ചത്.  വാട്സാപ്പിലെ നിലവിലുള്ള കറുപ്പും വെളുപ്പും സമ്മിശ്രണം കണ്ണുകൾക്ക് ദോഷമുണ്ടാക്കുന്നതായി കണ്ടെത്തിയെന്നും അതുകൊണ്ട് തന്നെ വായന സുഖത്തിനും ഉപയോഗിക്കാൻ അനുയോജ്യവുമായ വെളിച്ചം കുറഞ്ഞ തീം ആയ ഡാർക്ക് ഗ്രേയും ഓഫ് വെെറ്റ് കളറും അവതരിപ്പിക്കുകയാണെന്നും വാട്സാപ്പ് വെളിപ്പെടുത്തി. ആൻട്രോയിഡിൽ നല്ല കറുപ്പു നിറവും ഐഒഎസിൽ ഡാർക്ക് ഗ്രേ കളറുമായിരിക്കും തീം. 

content highlights: WhatsApp dark mode now available for iOS and Android