ഇന്ത്യയിൽ കൊറോണ വെെറസ് പടർന്നു പിടിക്കുകയാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന കൊറോണയെ ശ്രദ്ധയോടെയും ഭീതിയോടെയും ഇന്ത്യയിലെ ജനങ്ങൾ നോക്കികാണുമ്പോൾ കൊറോണയുടെ പേരിൽ രാഷ്ട്രീയം പറയാൻ ശ്രമിക്കുകയാണ് ബിജെപി. എന്നാൽ വളരെ കാര്യമായി നടത്തിയ പ്രചാരണ തന്ത്രങ്ങളിൽ അബദ്ധം പറ്റിയിരിക്കുകയാണ് ഇപ്പോൾ ബിജെപിക്ക്.
കൊറോണ മുൻകരുതലിൻ്റെ ഭാഗമായി പശ്ചിമ ബംഗാളിൽ ബിജെപി വിതരണം ചെയ്ത മാസ്കിൽ Save From Coronovirus infection Modi ji എന്നതെഴുതിയത് ബിജെപിക്ക് വിനയായി മാറി. കൊറോണ വൈറസ് ബാധയായ മോദിജിയില്‍ നിന്നും രക്ഷ നേടൂ എന്ന നിലയിലാണ് ഇതിൻ്റെ അര്‍ത്ഥം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാഖ്യാനിക്കപ്പെടുന്നത്. മോദിജി, ബി.ജെ.പി ഡബ്ല്യു. ബി (പശ്ചിമ ബംഗാള്‍) എന്നു കൂടി മാസ്‌കിൻ്റെ പുറംഭാഗത്ത് പ്രിൻ്റ് ചെയ്തിട്ടുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലും ബി.ജെ.പി വില കുറഞ്ഞ പ്രചാരണ തന്ത്രങ്ങള്‍ക്കാണ് ഇത്തരം മാസ്കുകൾ വിതരണം ചെയ്യുന്നതുവഴി പ്രധാന്യം നല്‍കുന്നതെന്നും വിമര്‍ശനമുയരുന്നുണ്ട്.
മോദിയെ ബി.ജെ.പിക്കാര്‍ തന്നെ ട്രോളാന്‍ തുടങ്ങിയല്ലോ എന്നും ഇത് തീര്‍ച്ചയായും പുരോഗതിയാണെന്നും ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത മാസ്കുകളാണ് ബിജെപി വിതരണം ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്.
content highlights: WB BJP Unit Distribute Masks With ‘Save From Coronavirus Infection, Modi Ji’ Printed On It