ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരാള്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധയേറ്റവരുടെ ആകെ എണ്ണം 31 ആയി. ഉത്തംനഗറിലെ ഒരാള്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതൻ തായ്ലൻഡും മലേഷ്യയും സന്ദർശിച്ചിരുന്നതായി കേന്ദ്ര ആരോഗ്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാർ പറഞ്ഞു.
രാജ്യത്ത് കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ഹോളി അടക്കമുള്ള ആഘോഷ പരിപാടികളില്‍ നിന്നെല്ലാം വിട്ടു നില്‍ക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ, കൊറോണ ബൈറസ് രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തിന് കനത്ത ആഘാതം ഏല്‍പ്പിക്കുമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും അഭിപ്രായപ്പെട്ടിരുന്നു.
രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരുമായി ബന്ധപ്പെട്ട എല്ലാവരെയും കണ്ടെത്താനുള്ള ശ്രമങ്ങളും ആരോഗ്യ വകുപ്പ് ഊൃജിതമാക്കിയിട്ടുണ്ട്.
അതേസമയം, ലോകത്തുടനീളം രോഗം ബാധിച്ചവരുടെ എണ്ണം 97,000 ആയി ഉയർന്നു. 3,000ത്തിലധികം പേരാണ് ഇതേവരെ മരിച്ചത്.
Content Highlight: India bring new policies to control Corona while, one more Indian test positive